Latest NewsNewsIndia

കുഴല്‍ക്കിണറ്റില്‍ വീണ 16 മാസം പ്രായമുള്ള കുട്ടി മരിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ കുഴല്‍ക്കിണറ്റില്‍ വീണ 16 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചുവെന്ന് സ്ഥിരീകരിച്ചു. രംഗ റെഡ്ഡി ജില്ലയിലാണ് സംഭവമുണ്ടായത്. 58 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെ ആറിന് അവസാനിപ്പിച്ച ശേഷമാണ് അധികൃതര്‍ കുട്ടി മരിച്ചുവെന്ന കാര്യം സ്ഥിരീകരിച്ചത്. ഇതോടെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്.

കിണറിന് സമാന്തരമായി വലിയ കുഴിയെടുത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ കനത്ത പാറക്കൂട്ടമുള്ള പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി. കിണറ്റിലേക്ക് ഓക്സിജന്‍ തുടര്‍ച്ചയായി പന്പ് ചെയ്തിരുന്നുവെങ്കിലും ഇതൊന്നും പ്രയോജനം ചെയ്തില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. 45 അടി താഴ്ചയില്‍ കുട്ടിയുടെ ശരീരത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് മരണം സ്ഥിരീകരിച്ചതും തെരച്ചില്‍ അവസാനിപ്പിച്ചതും.

കുട്ടിയെ പുറത്തെത്തിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ സ്വീകരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. സഹോദരിക്കൊപ്പം വീടിന് പുറത്തുകളിച്ചുകൊണ്ടിരുന്ന ചിന്നാരി എന്ന പെണ്‍കുട്ടിയാണ് 450 അടി താഴ്ചയുള്ള കുഴല്‍ക്കിണറ്റിലേക്ക് വീണത്. സംഭവം നടന്ന് അരമണിക്കൂറിനം പോലീസും അഗ്നിശമനസേനയും രക്ഷാപ്രവര്‍ത്തനം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button