വിശുദ്ധ ഹജ്ജിനും ഉംറയ്ക്കും യുവാക്കള്‍ പോക്കുന്നതിനെ എതിര്‍ത്ത് നടന്‍ റഹ്മാന്‍. താന്‍ പറയുന്നത് വിവാദമായേക്കും. എന്നിരുന്നാലും തന്‍റെ അഭിപ്രായം ഇതാണെന്ന് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ പറയുന്നു. വിശുദ്ധമായ ഹജ്ജും ഉംറയും ഒരു ഫാഷനായാണ് ഇപ്പോള്‍ കാണുന്നത്. ഉംറയ്ക്കും ഹജ്ജിനും പോകണമെങ്കില്‍ നമുക്ക് പടച്ചോന്റെ വിളി വരണം. 18 ഉം 20 വയസുള്ള ഒരുപാടു പേര്‍ ഫാഷന്‍ പോലെ ഉംറയും ഹജ്ജും ചെയ്യുന്നുണ്ട്. അത് ശരിയല്ലയെന്നാണ് തന്‍റെ അഭിപ്രായമെന്ന് റഹ്മാന്‍ പറയുന്നു.
കുറേ വര്‍ഷങ്ങളായി തന്നോടും പലരും ചോദിക്കാറുണ്ട്, അഭിനയം മാത്രം മതിയോ ഉംറയ്ക്കും ഹജ്ജിനും പോകുന്നില്ലേ എന്ന്. പോകണമെങ്കില്‍ നമുക്ക് പടച്ചോന്റെ വിളി വരണമെന്ന് തന്‍ വിശ്വസിക്കുന്നു. പ്രായം കൂടുമ്ബോഴാണ് പക്വതയുണ്ടാകുന്നത്. ആത്മീയ യാത്ര ചെയ്തുകഴിഞ്ഞാല്‍ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരും, വരണം. ചെറുപ്രായത്തില്‍ ഹജ്ജിനു പോയി വന്നശേഷം പ്രായത്തിന്റെ തിളപ്പില്‍ ജീവിക്കുന്നവരെ കുറ്റം പറയാനാകില്ലയെന്നും റഹ്മാന്‍ അഭിപ്രായപ്പെടുന്നു. അവര്‍ക്ക് വേണ്ട പക്വത വന്നിട്ടില്ലാത്തതാണ് കാരണം. ഒരു പ്രായമാകാതെ ഉംറയ്ക്കും ഹജ്ജിനും പോകരുതെന്ന് താന്‍ മനസില്‍ കരുതിയത് അതുകൊണ്ടാണെന്നും താരം പറഞ്ഞു.
Post Your Comments