Latest NewsTechnology

നിമിഷങ്ങള്‍ക്കുളളില്‍ പാന്‍ നമ്പര്‍ ; പുതിയ പദ്ധതിയുമായി ആദായ നികുതി വകുപ്പ്

നിമിഷങ്ങള്‍ക്കുളളില്‍ പാന്‍ നമ്പര്‍ ലഭിക്കാന്‍  പുതിയ പദ്ധതിയുമായി ആദായ നികുതി വകുപ്പ്. ഇതിനായി ഒരു പുതിയ ആപ്പ് പുറത്തിറക്കാന്‍ ആദായ നികുതി വകുപ്പ് ഒരുങ്ങുന്നു.

ഈ ആപ് നിലവിൽ വന്നാൽ നിങ്ങള്‍ക്ക് പാന്‍ നമ്പര്‍ മിനിറ്റുകള്‍ക്കുളളില്‍ തന്നെ ലഭിക്കുകയും, വേഗത്തിൽ തന്നെ ടാക്‌സ് അടയ്ക്കാനും സാധിക്കും. ധനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്ന ആപ്പ് ഉടൻ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും 2.5 കോടി പാന്‍കാര്‍ഡ് ആപ്ലിക്കേഷനുകളാണ് ലഭിക്കുന്നത്. 25 കോടി ജനങ്ങള്‍ക്ക് നിലവില്‍ പാന്‍കാര്‍ഡ് ഉണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button