Latest NewsIndiaNews

സോഷ്യൽ മീഡിയയിലൂടെയുള്ള ഇന്ത്യാ വിരുദ്ധ ആഹ്വാനങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും തടയാനൊരുങ്ങി കേന്ദ്രം: സുരക്ഷാ ഏജൻസികളുടെ പിന്തുണയോടെ നീക്കം

ന്യൂഡല്‍ഹി: നവ മാധ്യമങ്ങളിലൂടെയുള്ള ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളും ജിഹാദി ആഹ്വാനങ്ങളും മറ്റും ക്രമാതീതമായി കൂടിയ സാഹചര്യത്തിൽ സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം നടപടിക്കൊരുങ്ങി കേന്ദ്രം.
ഐസിസ് പോലുള്ള ഭീകര സംഘടനകള്‍ ആളുകളെ റിക്രൂട്ട് ചെയ്യാന്‍ നവമാധ്യമങ്ങൾ ഉപയോഗിക്കുന്നതായും സുരക്ഷാ ഏജൻസികൾ കണ്ടെത്തി.

ഇതിനെ തുടർന്ന് സുരക്ഷാ ഏജന്‍സികളുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും യോഗം ഡല്‍ഹിയില്‍ ചേർന്നു. രാജ്യത്തിനെതിരായി ചില ഭീകര സംഘടനകൾ സമൂഹ മാധ്യമങ്ങളെ ദുരുപയോഗം ചെയ്തതായി തെളിവ് സഹിതം സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് സമർപ്പിച്ചു.ഗള്‍ഫ് രാജ്യങ്ങളിലും മറ്റും സമൂഹ മാധ്യമങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ ഇതുവരെ ഇതിനു വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇല്ല.

സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യകളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.രാജ്യത്തിന്റെ പല ഭാഗങ്ങളിലും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ കണ്ടു സംഘർഷം ഉണ്ടായിട്ടുണ്ട്.ഇന്ത്യക്ക് പുറത്തു നിന്നും ഇത്തരം സന്ദേശങ്ങള്‍ വന്നിട്ടുണ്ട്.സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം ജമ്മുകാശ്മീര്‍ അടക്കമുള്ള പ്രദേശങ്ങളെ ബാധിച്ചിരിക്കുന്നത് രാജ്യം നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണെന്ന് കേന്ദ്രം വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button