Latest NewsNewsGulf

അബുദാബിയില്‍ കെട്ടിടത്തിന് തീ പിടിച്ചു

അബുദാബി: അബുദാബിയില്‍ നാലുനില കെട്ടിടത്തിന് തീ പിടിച്ചു. വ്യാഴാഴ്ചയാണ് കെട്ടിടത്തില്‍ നിന്നും തീ ഉയരുന്നത് കണ്ടത്. കെട്ടിടത്തിന്റെ താഴെ നിലയില്‍ നിന്നും ഉയര്‍ന്ന തീ മറ്റുള്ള നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. വിവരമറിഞ്ഞ സിവില്‍ ഡിഫന്‍സ് വിഭാഗം ഉടന്‍ തന്നെ സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. അതേസമയം തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

ആളുകള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് പോലീസും മറ്റും താമസക്കാരെ ഉടന്‍ തന്നെ പുറത്തെത്തിച്ചത് കാരണം ആര്‍ക്കും അപകടമൊന്നുമില്ല. നേരത്തെ മാളിന് സമീപമുള്ള ഫൗണ്ടന്‍ വ്യൂസ് ടവറിലായിരുന്നു തീ പിടിച്ചത്. മറ്റുകെട്ടിടങ്ങളിലേക്ക് തീപടരുന്നതിന് മുന്‍പ് അഗ്നി ശമന സേനയെത്തി തീ അണച്ചത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരിക്കുണ്ടായിരുന്നില്ല .

shortlink

Post Your Comments


Back to top button