Latest NewsNewsIndiaTechnology

സാംസംഗ് ഗാലക്സി ടാബ് എസ് 3 വിപണിയില്‍

കൊച്ചി: സാംസംഗ് ഗാലക്സി ടാബ് എസ് 3 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 47,990 രൂപയാണ് ഇതിന്റെ വില. ഈ ടാബ് കറുപ്പ്, സില്‍വര്‍ നിറങ്ങളില്‍ ലഭിക്കും. മാത്രമല്ല കമ്പനി ജൂലൈ 31 വരെ പ്രത്യേക ലോഞ്ച് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ അടുത്ത 12 മാസത്തിനുള്ളില്‍ 990 രൂപയുടെ സ്ക്രീന്‍ റീപ് ളേസ് മെന്റ് സൗജന്യമായി ചെയ്തുതരും. ഇതിനു പുറമെ റിലയന്‍സ് ജിയോയുടെ ഡബിള്‍ ഡേറ്റ ഓഫര്‍ 309 രൂപയ്ക്കു ലഭിക്കും. ഇതിന് അടുത്ത ഡിസംബര്‍ 31 വരെ പ്രാബല്യമുണ്ടായിരിക്കും.

മെച്ചപ്പെട്ട പ്രവര്‍ത്തനക്ഷമതയ്ക്കായി കൂടുതല്‍ നിലവാരമുള്ള എസ് പെന്‍, പെട്ടെന്നു ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന 6000 എംഎഎച്ച്‌ ബാറ്ററി, എകെജി ട്യൂണ്‍ഡ് ക്വാദ് സ്പീക്കര്‍, 9.7 ഇഞ്ച് എച്ച്‌ ഡി ആര്‍ ഡിസ്പ്ലേ എന്നിവയോടുകൂടിയാണ് പുതിയ ടാബ് വിപണിയില്‍ എത്തിച്ചിട്ടുള്ളത്. മികച്ച കാഴ്ച നല്‍കുന്ന ഈ ടാബിന്റെ കനം ആറു മില്ലിമീറ്ററും ഭാരം 434 ഗ്രാമുമാണ്.

ഉയര്‍ന്ന ഗുണമേന്മയുള്ള വീഡിയോ, ഗെയിമിംഗ് അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതാണ് ഗാലക്സി ടാബ് എസ് 3. ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ 820 പ്രോസസര്‍, 4ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി എന്നിവ ഇവയുടെ സവിശേഷതകളാണ്. ആന്‍ഡ്രോയിഡ് 7.0 നൗഗറ്റിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്.

shortlink

Post Your Comments


Back to top button