ചണ്ഡിഗഡ് : പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ എംഎല്‍എയെ നിയമസഭയില്‍ നിന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയത് സംഘര്‍ഷത്തിന് ഇടയാക്കി. സംഭവത്തെ തുടര്‍ന്ന് എഎപിക്ക് പിന്തുണ പ്രഖ്യാപിച്ച് അകാലിദള്‍ എംഎല്‍എമാര്‍ സഭ ബഹിഷ്‌ക്കരിച്ചു. സ്പീക്കര്‍ റാണ സിങ്ങിന്റെ ഉത്തരവിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട എംഎല്‍എമാരില്‍, ഒരാള്‍ ബോധരഹിതനാകുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ ഒരാള്‍ പ്രതിപക്ഷ സഖ്യമായ ലോക് ഇന്‍സാഫ് പാര്‍ട്ടിയുടെ എംഎല്‍എയാണ്.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി, കോണ്‍ഗ്രസ് സര്‍ക്കാരിന് എതിരെ ആരോപണങ്ങളുമായി സഭയുടെ നടുത്തളത്തിലേക്ക് പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങുകയായിരുന്നു. സ്പീക്കറിന്റെ ഉത്തരവിനെ തുടര്‍ന്ന് ഇവരെ പുറത്താക്കി. പുറത്ത് വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരുമായി എംഎല്‍എമാര്‍ ഏറ്റുമുട്ടുകയും ചെയ്തു.
ബജറ്റ് സെഷന്‍ അവസാനിക്കുന്നവരെ എഎപി ചീഫ് വിപ്പ് സുഖ്പാല്‍ ഖയ്‌റ, എല്‍ഐപി എംഎല്‍എ സിമര്‍ജീത് സിങ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതായും സ്പീക്കര്‍ അറിയിച്ചു.
Post Your Comments