KeralaLatest News

കരമടയ്ക്കൽ ; പുതിയ സർക്കുലർ ഉടൻ പുറത്തിറങ്ങും

തിരുവനന്തപുരം ; കരമടയ്ക്കൽ കർശന നിർദ്ദേശങ്ങളുമായി പുതിയ സർക്കുലർ ഉടൻ പുറത്തിറങ്ങും. കോഴിക്കോട് വില്ലേജ് ഓഫീസിൽ കർഷകൻ തൂങ്ങി മരിച്ച സംഭവത്തെ തുടർന്നാണ് പുതിയ സർക്കുലർ വരുന്നത്.

സർക്കുലർ പ്രകാരം ഒരാൾ രണ്ട് തവണയിൽ കൂടുതൽ ഓഫീസിൽ വരേണ്ടി വരരുത്. ആദ്യ ദിവസം തന്നെ കരമടയ്ക്കാൻ സൗകര്യമൊരുക്കണം. രണ്ടു തവണക്കുള്ളിൽ പരിഹാരമുണ്ടാക്കണമെന്ന് സർക്കുലറിൽ പറയുന്നു.

കരമടയ്ക്കൽ വൈകിപ്പിച്ചാൽ ഓഫീസർക്കെതിരെ നടപടിയുണ്ടാകും. കരം സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ കാരണം രേഖാ മൂലം വില്ലേജ് ഓഫീസർ തഹസീൽദാറെയും മറ്റും അറിയിക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button