Latest NewsKeralaNewsTechnology

വിക്ഷേപണത്തിന് തയ്യാറെടുത്ത് കാര്‍ട്ടോസാറ്റ്

തിരുവനന്തപുരം: കാര്‍ട്ടോസാറ്റ് ഉപഗ്രഹ ശ്രേണിയിലെ ആറാമത്തെ ഉപഗ്രഹം ഐഎസ്ആര്‍ഒ വെള്ളിയാഴ്ച വിക്ഷേപിക്കും. വെള്ളിയാഴ്ച ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം. പി എസ് എല്‍ വി -38 വിക്ഷേപണ വാഹനത്തില്‍ 712 കിലോ ഭാരം വരുന്ന കാര്‍ട്ടോസാറ്റ്-2 സീരീസ് ഉപഗ്രഹത്തിനൊപ്പമാണ് 30 ചെറു ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിയ്ക്കുന്നത്.

ബ്രിട്ടന്‍, ആസ്ട്രിയ, ചിലി, ചെക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ലാത്വിയ, ലിത്വാനിയ, സ്ളോവാക്യ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 14 രാജ്യങ്ങളുടെ 29 ഉപഗ്രഹങ്ങളാണ് ഐ എസ് ആര്‍ ഒ ഭ്രമണപഥത്തിലെത്തിയ്ക്കുക. ഇന്ത്യയില്‍ നിന്ന് നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയ ന്യൂസാറ്റും കൂട്ടത്തിലുണ്ട്. ദുരന്തനിവാരണം, കൃഷി എന്നീ മേഖലകളില്‍ ഈ ഉപഗ്രഹത്തിന്റെ സേവനം ലഭ്യമാകും.

വിദേശ ഉപഗ്രങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യയുടെ വാണിജ്യ വിക്ഷേപണം കൂടിയാണ് പിഎസ്എല്‍വി സി 38 ന്റേത്. സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ തിവ്രവാദികളുടെ താവളങ്ങൾ മനസിലാക്കാൻ കരസേനയെ സഹായിച്ചത് ഐഎസ്ആര്‍ഒ കഴിഞ്ഞ വര്‍ഷം ജൂണില്‍ വിക്ഷേപിച്ച കാർട്ടോസാറ്റ് ശ്രേണിയിലെ കാര്‍ട്ടോസാറ്റ് 2സി ഉപഗ്രഹത്തില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളും ചിത്രങ്ങളുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button