ഇനി ഇന്ധനവും ഓൺലൈനായി വാങ്ങാം. ബെംഗളൂരുവില്‍ എ.എന്‍.ബി ഫ്യുവല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആരംഭിച്ച മൈ പെട്രോള്‍ പമ്പ് എന്ന പദ്ധതിയിലൂടെയാണ് ചെറിയ വാനില്‍ പ്രത്യേകം സജ്ജീകരിച്ച ഇന്ധനം ആവശ്യക്കാരുടെ വീട്ടിലെത്തിച്ചു കൊടുക്കുക.
ബെംഗളൂരുവിലെ തിരഞ്ഞെടുത്ത ചില സ്ഥലങ്ങളില്‍ മാത്രമാണ് മൈ പെട്രോള്‍ പമ്പ് സര്‍വ്വീസ് ആദ്യഘട്ടത്തില്‍ ലഭ്യമാകുക. 60102, 560103, 560034, 560095, 560076, 560068 എന്നീ പിന്‍കോഡിന്റെ പരിധിയിലുള്ള സ്ഥലങ്ങളിലും,എസ്എച്ച്ആര്‍ ലേഔട്ട്, കോരമംഗള, ബെല്ലന്തൂര്‍, ബിടിഎം, ബൊമനഹള്ളി എന്നിവടങ്ങിലുമാണ് നിലവില്‍ ഹോം ഡെലിവറി സര്‍വ്വീസ് ലഭിക്കുക.
mypetrolpump എന്ന വെബ്-സൈറ്റ് വഴി ഓണ്‍ലൈനായും, 7880504050 എന്ന നമ്പര്‍ വഴിയും ആവശ്യക്കാര്‍ക്ക് ഇന്ധനം ബുക്ക് ചെയ്യാം. ഇതോടൊപ്പം തന്നെ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച മൊബൈല്‍ ആപ്പൂം കമ്പനി ഉടന്‍ പുറത്തിറക്കും.
നിലവില്‍ ഡീസല്‍ മാത്രമാണ് ഈ പദ്ധതി വഴി ലഭ്യമാകുന്നതെങ്കിലും അടുത്ത ഘട്ടത്തില്‍ പെട്രോളും ലഭ്യമായി തുടങ്ങും. 100 ലിറ്റര്‍ വരെയുള്ള ഓര്‍ഡറിന് 99 രൂപയാണ് ഡെലിവറി ചാര്‍ജ്. അധികമുള്ള ഓരോ ലിറ്ററിനും ഒരു രൂപ അധികം നല്‍കണം.
Post Your Comments