Latest NewsNewsInternational

മൃഗസ്നേഹികളുടെ എതിർപ്പിനിടെ ചൈനയില്‍ പട്ടിയിറച്ചി ആഘോഷം തുടങ്ങി

യൂലിന്‍: ചൈനയിലെ യൂലിൻ പ്രവിശ്യയിൽ എല്ലാവർഷവും നടത്തിവരാറുള്ള പട്ടിയിറച്ചി ആഘോഷം ആരംഭിച്ചു.മൃഗസ്നേഹികളുടെ കടുത്ത പ്രതിഷേധം മൂലം മെയ് മാസത്തിൽ ഇത് നിരോധിച്ചിരുന്നു. എന്നാൽ എല്ലാ വർഷത്തെയും പോലെ ഇത്തവണയും ഉത്സവം ആരംഭിച്ചിരിക്കുകയാണ്.തണുപ്പ് കാലത്ത് ശരീരത്തിന്റെ ആരോഗ്യത്തിനു വേണ്ടിയാണ് പട്ടി ഇറച്ചി ആളുകള്‍ കഴിക്കുന്നതെന്നാണ് സംഘാടകരുടെ വിശദീകരണം.

പതിനായിരക്കണക്കിന് നായ്ക്കളെയാണ് ആഘോഷത്തിന്റെ ഭാഗമായി കൊല്ലുന്നത്. നായകളുടെ ചങ്കും കരളും ആന്തര അവയവങ്ങളും ഇതിൽ പ്രദർശിപ്പിക്കാറുണ്ട്.ആഘോഷത്തിന്റെ ഭാഗമായി നായ്ക്കളെ കൊല്ലുന്നവർക്ക് ഒരു ലക്ഷം ചൈനീസ് യുവാന്‍ പിഴയടക്കണം എന്നാണു നിയമം. എന്നാൽ നിയമം പ്രാബല്യത്തിൽ വന്നില്ലെന്നാണ് ആഘോഷം നടത്തുന്നവരുടെ വാദം.

2010 നു മുൻപ് വരെ ചെറിയ തോതിലെ നായ്ക്കളെ ആഘോഷത്തിന്റെ ഭാഗമായി കൊലപ്പെടുത്തിയിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ കച്ചവടക്കാരുടെ തന്ത്ര ഫലമായി അതിൽ വാൻ തോതിലുള്ള വർദ്ധനവ് ആണ് വന്നിട്ടുള്ളത്. യുലിന്‍ ഉത്സവത്തിന്റെ ഭാഗമായി പട്ടിയിറച്ചി കഴിക്കുക എന്നത് ഒരു ആചാരമായി വരെ മാറിയിരിക്കുകയാണ്.

shortlink

Post Your Comments


Back to top button