പാറ്റ്‌ന: ബെനാമി സ്വത്ത് കേസില്‍ ലാലു പ്രസാദ് യാദവിന്റെ മകളെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. അഞ്ച് മണിക്കൂറാണ് മിസ ഭാരതിയെ ചോദ്യം ചെയ്തത്. സ്വത്ത് സംബന്ധിച്ച വിശദീകരണം നല്‍കാന്‍ ലാലുവിന്റെ മക്കളോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ ഭാഗമായാണ് മിസ ഭാരതി ഇന്ന് ആദായനികുതി വകുപ്പിന്റെ മുന്നില്‍ ഹാജരായത്. തേജസ്വി യാദവിന്റെയും മിസ ഭാരതിയുടെയും ബെനാമി സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. 1000 കോടി രൂപയുടെ ബെനാമി സ്വത്തുമായി ബന്ധപ്പെട്ടാണ് മിസഭാരതിക്ക് സമന്‍സ് അയച്ചത്.
സമന്‍സിനോട് പ്രതികരിക്കാതിരുന്നപ്പോഴാണ് നടപടിയെടുത്തത്. മിസഭാരതിയുടെ 50 കോടിയുടെ സ്വത്ത് അടക്കം ലാലു കുടുംബത്തിന്റെ 175 കോടിയുടെ സ്വത്താണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്.
Post Your Comments