കൊല്ഹാപൂര്•വിവാഹം ദിവസം രാവിലെ വരന് ബലാത്സംഗക്കേസില്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ കൊല്‍ഹാപൂരില്‍ ഞായറാഴ്ചയാണ് സംഭവം. ദശരഥ് ഖോട്ട് എന്ന യുവാവിനെയാണ് ബലാത്സംഗക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കല്യാണത്തിന്റെ ചടങ്ങുകള്‍ നടന്നുവരവേയാണ് പോലീസിന്റെ വിളിയെത്തുന്നത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജൂണ്‍ 23 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
സംഗ്ലി സ്വദേശിനിയായ ദേവ് വാഡി എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ നവംബറില്‍ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ഖോട്ട് തന്നെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തനിച്ചായിരുന്നപ്പോള്‍ ഖോട്ട് തന്നെ വീണ്ടും ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി സംഭവം മാതാപിതാക്കളോട് പറയുകയും പരാതി നല്‍കുകയുമായിരുന്നുവെന്ന് ഡി.വൈ.എസ്.പി കിഷോര്‍ കാലെ പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷനിയമത്തിലെ 376 (ബലാത്സംഗം), 450 (വീട്ടില്‍ അതിക്രമിച്ചുകടക്കല്‍) 506 (കുറ്റകരമായ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകളും പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമം 2015 ലെ 3(2)(W), 3(2)(V)(A) എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് ഖോട്ടിനെതിരേ കേസെടുത്തിരിക്കുന്നത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്. ഖോട്ട് ഗ്രാമത്തിലെ ഒരു ഡയറിയില്‍ ലാബ് ടെക്നീഷ്യനാണ്.
സംഭവത്തെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Post Your Comments