തിരുവനന്തപുരം: പൂച്ചേ.. പൂച്ചേ മികച്ചതും തത്വചിന്താപരവുമായ കവിതയാണെന്നും പൂച്ചയെ കുറിച്ച് കവിത എഴുതിയാൽ പുച്ഛം ആണെന്നും മന്ത്രി ജി സുധാകരൻ. പൂച്ചയെക്കുറിച്ച് കവിതയെഴുതിയാല്‍ പോടാ പുല്ലേ വികാരമാണുള്ളത്.തന്നെ എതിർക്കുന്നവരാണ് തന്റെ ഫിലോസഫിക്കലായ കവിതയെ വിമർശിക്കുന്നത്. അവർക്ക് കവിത മനസ്സിലാക്കാനുള്ള കഴിവില്ല.പൂച്ച നൂറ്റാണ്ടുകൾഈ നോക്കിയിരിക്കുകയാണോ എന്നാണു കവിത അവസാനിക്കുന്നത്. അത് ഫിലോസഫിക്കലാണ്.
മകന്റെ വിദേശത്തുള്ള വീട്ടിലിരിക്കേ മരുഭൂമിയിലൂടെ വീട്ടിലേക്ക് കയറി വന്നതാണ് ആ പൂച്ച.അവിടെ വെച്ചാണ് ആ കവിത എഴുതിയത്.എന്താണ് വേറെയാരും പൂച്ചയെക്കുറിച്ചു കവിതയെഴുതാത്തത്?കവിത ഇനിയും എഴുതേണ്ടി വരുമെന്നും തന്റെ ഇറക്കാനിരിക്കുന്ന കവിതാ സമാഹാരത്തിന് “പൂച്ചേ.. പൂച്ചേ “എന്ന പേരാണ് കൊടുക്കാനുദ്ദേശിക്കുന്നതെന്നും അദ്ദേഹംഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Post Your Comments