
നിറയെ വാഹനങ്ങളുള്ള ഹൈവേയിലൂടെ കാഴ്ച്ചക്കാരെ അമ്പരപ്പിച്ച് ഡ്രൈവറില്ലാതെ ഓടുന്ന ബൈക്കിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഫ്രാൻസിലെ പാരീസിലെ ഹൈവേയിൽ നിന്നാണ് ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഡ്രൈവറില്ലാതെ ഹൈവേയിലൂടെയോടുന്ന ബൈക്ക് കണ്ട് അമ്പരന്നെന്നും കൂടാതെ അടുത്തെങ്ങും അപകടം നടന്നതിന്റെ തെളിവുമുണ്ടായിരുന്നില്ല എന്നും വിഡിയോയിൽ പറയുന്നുണ്ട്.
എന്നാൽ ഹൈവേയിലൂടെ ക്രൂസ് കൺട്രോളിൽ വരികയായിരുന്ന റൈഡർ അപകടത്തിൽപെട്ടു മോട്ടോര്‍സൈക്കിളില്‍ നിന്നും തെറിച്ച് വീണതാണ് എന്നും മോട്ടോര്‍സൈക്കിള്‍ യാത്ര തുടരുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നു. അപകടത്തിൽ കൈക്ക് പരിക്കേറ്റ റൈഡർ തന്റെ ബൈക്കിനു വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഇയാൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് ബൈക്ക് കണ്ടെത്തിയത്.
Post Your Comments