മനാമ•രാജ്യത്ത് പ്ലാസ്റ്റിക് അരി വ്യാപകമാകുന്നുവെന്ന പ്രചാരണം തള്ളി ബഹ്റൈന്‍ അധികൃതര്‍. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് നടക്കുന്ന പ്രചാരണം വ്യാജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ വന്ന ഒരു വീഡിയോയാണ് പ്രചാരണത്തിന് കാരണം. വീഡിയോയിൽ ചോറ് ഉരുട്ടി നിലത്തേക്കെറിയുേമ്പാൾ അത് റബ്ബർ പോലെ പൊങ്ങി വരുന്നതും കാണാമായിരുന്നു.
ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ബഹ്റൈനിൽ വേണ്ട പരിശോധനകളെല്ലാം നടക്കുന്നുണ്ടെന്നും, വാണിജ്യ, വ്യാപാര ടൂറിസം മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം മേധാവി സിനാൻ അലി അൽ ജാബിരി പ്രാദേശിക പത്രത്തോട് പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ അഭ്യൂഹങ്ങൾക്ക് പിന്നാലെ പോകാതെ ഔദ്യോഗിക സ്ഥിരീകരണത്തിനായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാണുന്നതെല്ലാം പോസ്റ്റുചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. ആദ്യം പോസ്റ്റുകൾ ഷെയർ ചെയ്യാനുള്ള മത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബഹ്റൈനിലെ ഉപഭോക്താക്കൾക്ക് ഇത്തരം പരാതികളുണ്ടെങ്കിൽ അത് കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്റ്ററേറ്റിലോ (17007003), ആരോഗ്യ മന്ത്രാലയം ഹോട്ട്ലൈനിലോ (39427743) അറിയിക്കാവുന്നതാണ്.
പ്ലാസ്റ്റിക് അരിയില്ലെന്ന് നേരത്തെ ദുബായ് അധികൃതരും വ്യക്തമാക്കിയിരുന്നു.
Post Your Comments