KeralaLatest NewsNews

പനിയുടെ പേരില്‍ ജനങ്ങളെ ഭീതിയില്‍ ആക്കരുതെന്ന്‍-ആരോഗ്യ മന്ത്രി

കൊച്ചി•പകര്‍ച്ചപ്പനി സംബന്ധിച്ച് ജനങ്ങളെ ഭീതിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നു ആരോഗ്യ മന്ത്രി കെ.കെ ശൈലജ. പനിതടയുന്നതില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന് ഗുരുതരമായ വീഴ്ച നേരിട്ടു എന്ന് പ്രതിപക്ഷനേതാവ് രമേശ്​ ചെന്നിത്തലയുടെ പ്രസ്​താവനയോട്​ പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

ആരോഗ്യ പ്രവർത്തനങ്ങളിൽ എല്ലാവരും ഒരുമിച്ച്​ നിൽക്കണമെന്നും പ്രതിരോധ പ്രവർത്തനങ്ങൾക്കായി 3000 ആരോഗ്യ പ്രവര്‍ത്തകരെ അധികമായി നിയമിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പനിമരണത്തില്‍ പോരായ്മ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായതല്ലെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയമുതലെടുപ്പിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കുറ്റപ്പെടുത്തലിന് പകരം ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ജീവനക്കാരെ നിയമിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button