ന്യൂഡല്‍ഹി: ഓരോ 50 കിലോമീറ്റര്‍ ചുറ്റളവിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തുറക്കുവാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 149 പാസ്പോർട്ട് കേന്ദ്രങ്ങൾ ഇതിന്റെ ഭാഗമായി തുറക്കുമെന്ന് സുഷമാ സ്വരാജ് അറിയിച്ചു. 86ല്‍ 52 പോസ്റ്റ് ഓഫീസുകള്‍ ഇത്തരത്തില്‍ പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളായി ഉയര്‍ത്തിക്കഴിഞ്ഞു.മുന്‍ സര്‍ക്കാരിന്റെ കാലത്ത് 77 പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളേ ഉണ്ടായിരുന്നുള്ളു.
എന്നാൽ 2014ന് ശേഷം ഇതുവരെ 251 കേന്ദ്രങ്ങളുണ്ടെന്നും 810 ഹെഡ് പോസ്റ്റ്ഓഫീസുകളെ സേവാ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സാധ്യത പരിശോധിച്ച് വരികയാണെന്നും സുഷമാ സ്വരാജ് പറഞ്ഞു.ഇത്തരത്തിലാണ് കേരളത്തില്‍ ഇടുക്കിയിലുംചെങ്ങന്നൂരിലും പുതിയ കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചത്. കൊച്ചിയുടെ കീഴിലാകും ഇവ പ്രവര്‍ത്തിക്കുക.
Post Your Comments