ജനീവ: പൊതുവെ സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം കുറവാണ്. ഇപ്പോള്‍ പൂര്‍ണമായി ഇന്ത്യക്കാര്‍ സ്വിസ് ബാങ്കിനെ അവഗണിച്ചിരിക്കുകയാണ്. ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്കുകളേക്കാള്‍ കൂടുതല്‍ നിക്ഷേപം ഏഷ്യന്‍ ബാങ്കുകളിലാണ്.
ഹോങ്കോങ്ങിലും സിങ്കപ്പൂരിലുമാണ് ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ നിക്ഷേപമുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം മറ്റ് ആഗോള ഹബ്ബുകളില്‍ ഉള്ള ഇന്ത്യന്‍ നിക്ഷേപകരുടെ വിവരങ്ങളെ കുറിച്ച് ഔദ്യോഗിക രേഖകളൊന്നും പുറത്തുവന്നിട്ടില്ല. സ്വിറ്റ്സര്‍ലന്റില്‍ അക്കൗണ്ട് തുടങ്ങുന്നതിനേക്കാള്‍ എളുപ്പമാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ തുടങ്ങാന്‍ എന്നാണ് സ്വിസ്സ് പ്രൈവറ്റ് ബാങ്ക് അസോസിയേഷന്‍ ജാന്‍ ലാങ്ലോ പറയുന്നത്.
ഇന്ത്യക്കാര്‍ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ച തുക 2015-ല്‍ 8392 കോടി രൂപയായാണ് കുറഞ്ഞത്. മുന്‍ വര്‍ഷങ്ങളുടേതില്‍ നിന്ന് മൂന്നിലൊന്നായാണ് നിക്ഷേപം കുറഞ്ഞത്.
Post Your Comments