അബുദാബി : ഖത്തറിനെതിരേ ഗതാഗത ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് രാജ്യാന്തര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനു (ഐസിഎഒ) മുന്നില്‍ വിശദീകരിച്ച് യുഎഇ, സൗദി, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍. ഖത്തര്‍ വിമാനങ്ങള്‍ക്കുള്ള വ്യോമനിരോധനം തങ്ങളുടെ പരമാധികാരവും രാജ്യസുരക്ഷയും സംരക്ഷിക്കാനാണെന്നും ഇവര്‍ വ്യക്തമാക്കി.
നാലു രാജ്യങ്ങളുടെയും പ്രതിനിധികള്‍ കാനഡയിലെ മോണ്‍ട്രിയലിലുള്ള ഐസിഎഒ ആസ്ഥാനത്തെത്തി ഖത്തറിനെതിരായ നടപടികളില്‍ തങ്ങളുടെ ഭാഗം വിശദീകരിച്ചു. ഓര്‍ഗനൈസേഷന്റെ ചോദ്യങ്ങള്‍ക്ക് നാലു രാജ്യങ്ങളും മറുപടി നല്‍കി. ഖത്തര്‍ തുറമുഖങ്ങള്‍ക്കും വിമാനസര്‍വീസുകള്‍ക്കും രാജ്യാന്തര റൂട്ടില്‍ ഒരു തടസവും ഉണ്ടായിട്ടില്ലെന്ന് തെളിവു സഹിതം സംഘം ബോധിപ്പിച്ചു.
Post Your Comments