Latest NewsKeralaNews

കേരളത്തിന് സ്വന്തമായി ബാങ്ക് : പ്രവാസി മലയാളികള്‍ക്കും നിക്ഷേപം ഇറക്കാം

 

പാലക്കാട്: കേരളത്തിന് സ്വന്തമായി ബാങ്ക് എന്ന ലക്ഷ്യവുമായാണ് സഹകരണ വകുപ്പ് മുന്നോട്ട് പോകുന്നതെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ നിക്ഷേപം സ്വീകരിച്ചായിരിക്കും കേരള ബാങ്ക് എന്ന സ്വപ്നം പ്രാവര്‍ത്തികമാക്കുക.

സര്‍ക്കാര്‍ ആദ്യഘട്ടമായി 64 കോടി രൂപ നിക്ഷേപിക്കും. അഴിമതിരഹിതവും ജനക്ഷേമവുമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന സഹകാരികള്‍ക്കൊപ്പമായിരിക്കും ഈ ഗവണ്‍മെന്റ് എന്നും അദ്ദേഹം പറഞ്ഞു.

 

 

shortlink

Post Your Comments


Back to top button