Latest NewsKeralaNews

പാർട്ടിയിലെ പ്രശ്നങ്ങളോ വിമർശനങ്ങളോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌താൽ കടുത്ത നടപടി: സിപിഎം

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളുടെ ഉപയോഗം പാർട്ടിക്കാർക്കു കമ്യൂണിസ്റ്റ് സംഘടനാ മാനദണ്ഡങ്ങൾ ലംഘിക്കാനുള്ള ലൈസൻസല്ലെന്നു സി പി എം. പാർട്ടിക്കുള്ളിൽ വീണ്ടും വിഭാഗീയതയുണ്ടാകാൻ സമൂഹ മാധ്യമങ്ങൾ കാരണമാകുമെന്ന് മനസിലാക്കിയാണ് സിപിഎമ്മിന്റെ ഈ മുന്നറിയിപ്പ്.

മുൻപു ലഘു ലേഖകളിലും പോസ്റ്ററുകളിലും മറ്റും രഹസ്യമായി പോരടിച്ചിരുന്നവർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പരസ്പരം പോരടിക്കുന്ന ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പുതിയ സർക്കുലർ. ഭരണത്തിനും പാർട്ടി നേതൃത്വത്തിനുമെതിരെ ഫെയ്സ്ബുക്, വാട്സാപ്, ട്വിറ്റർ തുടങ്ങിയവയിൽ വരുന്ന പോസ്റ്റുകൾക്കും ട്രോളുകൾക്കും പാർട്ടി പ്രവർത്തകർ ലൈക്കടിക്കുന്നതും ഷെയർ ചെയ്യുന്നതും വ്യാപകമായതോടെയാണ് ഈ നടപടി.

സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്കു സർക്കുലർ നൽകിക്കഴിഞ്ഞു.പാർട്ടിക്കെതിരെയോ സർക്കാരിനെതിരെയോ ഉള്ള പോസ്റ്റുകൾ ഷെയർ ചെയ്യുകയോ ലൈക് ചെയ്യുകയോ ചെയ്യുന്നത് കടുത്ത അച്ചടക്ക ലംഘനമാണെന്നു സർക്കുലർ ചൂണ്ടിക്കാണിക്കുന്നു.പാർട്ടിയുടെ നിലപാടുകളെ വിമർശിച്ചു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടാൽ കടുത്ത നടപടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button