
തിരുപ്പതി/ തിരുമല: തിരുമല ക്ഷേത്രത്തിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി.ക്ഷേത്രത്തിൽ വിശ്രമിക്കുകയായിരുന്ന തീർത്ഥാടക സംഘത്തിലെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്.വീട്ടുകർ ഉറങ്ങുമ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഉണർന്നു നോക്കുമ്പോൾ ഒന്നര വയസ്സുള്ള ആൺകുഞ്ഞിനെ കാണാതാവുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ ക്ഷേത്രത്തിലെ സി സി ടിവിയിൽ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ കണ്ടെത്തി. ദൃശ്യങ്ങളിൽ വെളുത്ത ഷർട്ട് ധരിച്ച ഒരാൾ കുഞ്ഞിനെ എടുത്തുകൊണ്ടു പോകുന്നതായും മറ്റൊരു ക്യാമറയിൽ വെള്ള ഷർട്ട് ധരിച്ച വ്യക്തി ഒരു സ്ത്രീയുമായി ചേർന്ന് കുഞ്ഞിന്റെ മുഖം മറച്ചു കൊണ്ടുപോകുന്നതായും കണ്ടെത്തി.പൊലീസ് ഇവർക്കുവേണ്ടി തിരുപ്പതി, തിരുമല പ്രദേശങ്ങളിൽ ഊർജ്ജിതമായി അന്വേഷണം നടത്തുന്നു.
Post Your Comments