Latest NewsNewsTechnology

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം’സണ്‍ നെക്സ്റ്റു’-മായി സണ്‍ടിവി

കൊച്ചി: സണ്‍ ടിവി നെറ്റ്‌വര്‍ക്ക് പുതിയ ഡിജിറ്റല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോമായ സണ്‍ എന്‍എക്സ്റ്റി (നെക്സ്റ്റ്) അവതരിപ്പിച്ചു. വരിക്കാര്‍ക്ക് ഇനി ഇഷ്ടപ്പെട്ട പരിപാടികള്‍ എപ്പോള്‍, എവിടെ വേണമെങ്കിലും മലയാളം, തമിഴ്, തെലുങ്കു, കന്നട എന്നിങ്ങനെ ഏതു ഭാഷയിലും അവരുടെ ഇഷ്ടപ്പെട്ട ഉപകരണത്തില്‍ കാണാം.

സണ്‍ നെക്സ്റ്റ് അവതരിപ്പിച്ച് ഏതാനും മണിക്കൂറിനുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. അവതരിപ്പിച്ച് നാലു ദിവസത്തിനുള്ളില്‍ സണ്‍ നെക്സ്റ്റ് ഡൗണ്‍ലോഡ് 11 ലക്ഷം കടന്നതായി കമ്പനി അറിയിച്ചു.

സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ്, ഡെസ്‌ക്‌ടോപ്പ്, ടിവി തുടങ്ങി ഏതു സ്‌ക്രീന്‍ ഫോര്‍മാറ്റിലും പൊരുത്തപ്പെടുന്നതാണ് സണ്‍ നെക്സ്റ്റ്. ആന്‍ഡ്രോയിഡ്, ആപ്പിള്‍ ആപ് സ്റ്റോര്‍ എന്നിവ വഴി ആഗോള തലത്തില്‍ ലഭ്യമാണ്. കഴിഞ്ഞ നാലു ദിവസമായി ടോപ്പ് ട്രെന്‍ഡിങ് ആപ്പാണ് സണ്‍ നെക്സ്റ്റ്.

സണ്‍ നെറ്റ്‌വര്‍ക്കിന്റെ വിജയത്തില്‍ പുതുമ ഇല്ലെങ്കിലും സില്‍വര്‍ ജൂബിലി വര്‍ഷത്തിലുള്ള ഈ വിജയത്തിന് പ്രത്യേകതയുണ്ട്. പേരു സൂചിപ്പിക്കും പോലെ തന്നെ ഇത് ഡിജിറ്റലും മള്‍ട്ടി-സ്‌ക്രീനും ഭാവിയിലേക്കുള്ള കണ്ടന്റുമാണ്. തുടരുന്ന പ്രതികരണം കണക്കാക്കിയാല്‍ ഉടനെ തന്നെ ഡൗണ്‍ലോഡ് 20 ലക്ഷം കവിയുമെന്നാണ് സൂചന. 4000 സിനിമകളുടെ ശേഖരവും 40 ലൈവ് ചാനലുകളും കാച്ച്-അപ്പ് ടിവിയും മറ്റുമായി വരിക്കാരന് ലോകോത്തര ഡിജിറ്റല്‍ ഉള്ളടക്കമാണ് നല്‍കുന്നത്.

ലൈവ് ടിവി, സിനിമ, കുട്ടികളുടെ പരിപാടി, വാര്‍ത്തകള്‍, ഹാസ്യ ക്ലിപ്പുകള്‍, കാച്ച്-അപ്പ്, വീഡിയോ ഓണ്‍ ഡിമാന്‍ഡ്, സംഗീതം തുടങ്ങി നിരവധി പരിപാടികള്‍ നാലു ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ കാണാം.

 

shortlink

Post Your Comments


Back to top button