സൗദി : സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്‍കൂട്ടി പെരുന്നാള്‍ അവധി നല്‍കി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. ഈദ് അവധി സര്‍ക്കാര്‍ ജീവനക്കാരെ സന്തോഷിപ്പിക്കുന്നതിനാണ് നേരത്തെ നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ഇന്നലെയായിരുന്നു സൗദിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും അവസാന പ്രവൃത്തി ദിവസം. ഇനി പെരുന്നാളിനു ശേഷമായിരിക്കും തുറന്ന് പ്രവൃത്തിക്കുക.
സല്‍മാന്‍ രാജാവ് കഴിഞ്ഞ അര്‍ദ്ധ രാത്രിയാണ് അപ്രതീക്ഷിതമായി സര്‍ക്കാര്‍ ജിവനക്കാരുടെ അവധി തീരുമാനം പ്രഖൃാപിച്ചത്. ഇതനുസരിച്ച് ഈ വര്‍ഷത്തെ പെരുന്നാള്‍ അവധി സൗദിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരത്തെ നല്‍കും. സമാന്‍ രാജാവിന്റെ പ്രഖൃാപനം പ്രകാരം വൃാഴാഴ്ചയാണ് അവസാനത്തെ പ്രവൃത്തി ദിവസം.
Post Your Comments