Latest NewsIndiaNews

സൈന്യത്തെ ആക്ഷേപിക്കുന്നവരും ഭീകരരെ പുകഴ്ത്തുന്നവരും ഈ ചിത്രം കാണുക

ഇന്ത്യന്‍ സൈന്യം നമ്മുടെ അഭിമാനമാണ് എന്നതില്‍ സംശയമില്ല. നമ്മള്‍ സുഖമായി ഉറങ്ങുന്നത് അതിര്‍ത്തിയില്‍ അവര്‍ കണ്ണിമ ചിമ്മാതെ കാവല്‍ നില്‍ക്കുന്നത് കൊണ്ടാണ്. എന്നാല്‍ ഇതേ സൈന്യത്തിന്റെ എല്ലാ സുരക്ഷയിലും കഴിഞ്ഞ്കൊണ്ട് അവരെ ആക്ഷേപിക്കാനും അപകീര്‍ത്തിപ്പെടുത്താനും രാജ്യത്തിന് അകത്ത് നിന്ന് തന്നെ ശ്രമങ്ങള്‍ ഉണ്ടാകാറുണ്ട് എന്നത് വളരെ ദുഃഖകരമാണ്. അടുത്തിടെ കേരളത്തിലെ ഒരു ഉത്തരാവാദിത്തപ്പെട്ട രാഷ്ട്രീയ നേതാവ് തന്നെ സൈന്യത്തെ കൊലപാതകികളും ബലാത്സംഗ വീരന്മാരുമായി ആക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നമ്മുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ചിത്രം ശ്രദ്ധേയമാകുന്നത്.

ശ്രീനഗര്‍ റെയില്‍വേ സ്റ്റേഷന്‍ ആണ് ചിത്രത്തില്‍. സ്റ്റേഷനില്‍ ട്രെയിനിറങ്ങി നടന്നുപോകുന്ന രണ്ട് സൈനികരെ രണ്ട് കുട്ടികള്‍ സല്യൂട്ട് ചെയ്യുന്നു. അത് കാണുമ്പോള്‍ ആ സൈനികരുടെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാണ്. നമ്മുടെ അഭിമാനമാണ് ധീര വീര സൈനികർ. അവരെ കാണുമ്പൊൾ സല്യൂട്ട് ചെയ്യണം എന്ന് പറഞ്ഞത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അത് ആ കുട്ടികള്‍ കേട്ടിട്ടുണ്ടോ എന്നറിയില്ല. എങ്കിലും ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. സൈന്യത്തെ ആക്ഷേപിക്കാന്‍ നടക്കുന്നവരും ഭീകരരെ പുകഴ്ത്തുന്നവരും ഇതൊക്കെ കാണട്ടെയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതുപോലെയുള്ള രംഗങ്ങള്‍ രാജ്യമെമ്പാടും കാണാറാവട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button