തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം നല്‍കേണ്ട സൗജന്യസാധനങ്ങളുടെ പേരില്‍ വാഹന ഡീലര്‍മാരുടെ വന്‍ തട്ടിപ്പ്. സൗജന്യമായി നല്‍കേണ്ട പലതും ഇവര്‍ ഉപഭോക്താവിന് നല്‍കുന്നില്ല എന്നതാണ് വാസ്തവം. 1500 രൂപ വരെ ഇവയ്ക്ക് ഡീലര്‍മാര്‍ ഈടാക്കുന്നു.
മോട്ടോര്‍വാഹനവകുപ്പും ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആരോപണമുണ്ട്. സംസ്ഥാനത്ത് ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന ആകെ വാഹനങ്ങളുടെ 60 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. വാഹനം വാങ്ങുമ്പോള്‍ ഹെല്‍മറ്റ്, സാരിഗാര്‍ഡ്, ഹാന്‍ഡ് ഗ്രിപ്പ്, സൈഡ് മിറര്‍ എന്നിവയെല്ലാം സൗജന്യമായി ലഭിക്കേണ്ടതാണ്.
എന്തൊക്കെ നല്‍കണമെന്നത് സംബന്ധിച്ച് ഗാതാഗതവകുപ്പ് സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്. പക്ഷെ, ഇതൊന്നു ആര്‍ക്കും ലഭിക്കുന്നില്ലെ എന്നതാണ് യാഥാര്‍ത്ഥ്യം.
Post Your Comments