Latest NewsNewsIndia

നിര്‍ത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങിയ സഹോദരിമാര്‍ ശ്വാസംമുട്ടി മരിച്ചു

ഗുരുഗ്രാം: നിര്‍ത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങിയ അഞ്ച് വയസുള്ള ഇരട്ട സഹോദരിമാര്‍ ശ്വാസംമുട്ടി മരിച്ചു. സൈനിക ഉദ്യോഗസ്ഥന്റെ മക്കളായ ഹര്‍ഷ, ഹര്‍ഷിത എന്നിവരാണ് മരിച്ചത്. കുട്ടികളെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് ഇരട്ടകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
വീടിനു പുറകിലെ മുറ്റത്ത് നിര്‍ത്തിയിട്ട പഴയ കാര്‍ ഇപ്പോള്‍ ഉപയോഗിക്കാത്തതാണ്. ലോക്ക് ചെയ്യാത്ത നിലയിലാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നതെന്ന് പൊലിസ് പറഞ്ഞു. എന്നാല്‍ കാറിന്റെ ഡോര്‍ ഉള്ളില്‍നിന്ന് തുറക്കാന്‍ കഴിയാത്ത നിലയിലായിരുന്നു.
 
ഡല്‍ഹി ഗുരുഗ്രാമിന് സമീപത്തെ ജമല്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. മുത്തച്ഛന്റെ വീട്ടില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു കുട്ടികള്‍. കുട്ടികള്‍ ഡോര്‍ തുറക്കാന്‍ ശ്രമിച്ചതിന്റെ അടയാളങ്ങള്‍ കാറിലുള്ളതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

shortlink

Post Your Comments


Back to top button