Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

ഇ.ശ്രീധരനെ ഒഴിവാക്കിയ സംഭവം; പ്രതികരണവുമായി നടന്‍ ജോയ് മാത്യൂ

കൊച്ചി•കൊച്ചി മെട്രോ ഉത്ഘാടന വേദിയില്‍ നിന്നും മെട്രോ ശില്പി ഇ.ശ്രീധരനെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യൂ രംഗത്ത്. പെട്ടെന്ന്‍ ഒരു ദിവസം ഉത്ഘാടന മാമാങ്കം സംഘടിപ്പിച്ച് താന്‍ ഇതുണ്ടാക്കി എന്ന വീമ്പടിക്കുന്ന ഭരണാധികാരികകള്‍ ചരിത്രത്തില്‍ അവശേഷിപ്പിക്കുന്നത് കാക്കകൾക്ക്‌ കാഷ്ടിക്കാനുള്ള ഒരൂത്ഘാടന ശിലാഫലകം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. മലയാളികൾ എക്കാലവും കൊച്ചി മെട്രോയെ ഓർക്കുക അതിന്റെ ശിൽപി ശ്രീധരനിലൂടെയായിരിക്കും അദ്ദേഹത്തോപ്പം പണിയെടുത്ത അസംഖ്യം തൊഴിലാളികളെയായിരിക്കുമെന്നും ജോയ് മാത്യൂ ഫേസ്ബുക്ക്‌ പോസ്റ്റില്‍ കുറിച്ചു.

ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

താജ്‌ മഹൽ കണ്ട്‌ നാം അബരക്കുന്നത്‌ അതു നിർമ്മിച്ച ശിൽപ്പികളെ ഓർത്താണു അല്ലാതെ അതു പണികഴിപ്പിച്ച ഷാജഹാനെ ഓർത്തല്ല. ഹൗറയിലെ പാലവും കുത്തബ്‌ മിനാരവും പണിതുയർത്തിയത്‌ തൊഴിലാളികളാണു, അല്ലാതെ ഭരണാധികാരികളായിരുന്നില്ല. ഏത്‌ രാജാവാണു പണിയെടുത്തതെന്ന്ആർക്കുമറിയില്ല. പഞ്ചാബിലെ സുവർണ്ണക്ഷേത്രം പ്രഭ ചൊരിയുന്നത്‌ അത്‌ നിർമ്മിച്ച ശിൽപ്പികളുടെ കരവിരുതിനാലാണ്.ഗോമടേശ്വർൻന്റെ ഉയരം പോലെയാണത്‌.

അങ്ങിനെ ചരിത്രത്തിലെബാടും ശിൽപമായും ക്ഷേത്രമായും ഗോപുരമായും പാലമായും നമ്മെ വിസ്മയിപ്പിക്കുന്നത്‌ അതിനുപിന്നിൽ പണിയെടുത്ത കൈകളാണ്. അല്ലാതെ പെട്ടൊന്നുരുത്സവ ദിനമുണ്ടാക്കി അതിലേക്ക്‌ ഇടിച്ചുകയറി വന്നു ഞെളിഞ്ഞു നിന്ന് ഇതാ ഞാനിതുണ്ടാക്കി ജനങ്ങളായ നിങ്ങൾക്ക്‌ തരുന്നു എന്ന് വീബടിക്കുന്ന ഭരണാധികാരികളല്ല. അവർ ചരിത്രത്തിൽ അവശേഷിപ്പിക്കുക കാക്കകൾക്ക്‌ കാഷ്ടിക്കാനുള്ള ഒരൂദ്ഘാടന ശിലാഫലകം മാത്രം.

അതുകൊണ്ട്‌ ഞങ്ങൾ മലയാളികൾ എക്കാലവും കൊച്ചി മെട്രോയെ ഓർക്കുക അതിന്റെ ശിൽപി ശ്രീധരനിലൂടെയായിരിക്കും അദ്ദേഹത്തോപ്പം പണിയെടുത്ത അസംഖ്യം തൊഴിലാളികളെയായിരിക്കും. അങ്ങിനെയാവണം അപ്പാഴേ നമ്മൾ തൊഴിലിനെ ബഹുമാനിക്കുന്നവരാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button