ദുബായ്: ഖത്തറിലേക്കുള്ള വ്യോമഗതാഗതം നിര്‍ത്തണമെന്ന് അമേരിക്കയോട് യുഎഇ. ഖത്തറിനെതിരെയുള്ള നിലപാട് കടുപ്പിച്ചിരിക്കുകയാണ് യുഎഇ. ഖത്തറുമായി നിലനില്‍ക്കുന്ന നയതന്ത്രപ്രശ്‌നങ്ങളാണ് ഇതിനുകാരണം. അമേരിക്കയിലെ യുഎഇ അംബാസഡര്‍ യൂസഫലി ഒത്തായ്ബയാണ് ഈ ആവശ്യം ഉന്നയിച്ചത്.
ജൂണ്‍ അഞ്ചിനാണ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു എന്നതുള്‍പ്പെടയുള്ള ആരോപണങ്ങളുയര്‍ത്തി ബെഹ്‌റിന്‍, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചത്.
ഇതിനു പിന്നാലെ ഖത്തറുമായുള്ള പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.
Post Your Comments