Latest NewsKeralaNews

മഹത്തായ ലക്ഷ്യവുമായി ജയറാം ബ്ലഡ്‌ ഡൊണേഷൻ ഫൗണ്ടേഷൻ

‘ഒരു തുള്ളി രക്തത്തിനു ഒരു ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ അത് നൽകുക; അതാണ് ഏറ്റവും വല്യ പുണ്യം’ ഇന്നത്തെ ദിവസം നമ്മെ ഓർമിപ്പിക്കുന്ന സന്ദേശമാണ് ഇത്. പലരും ഓർക്കാത്ത ഒരു ദിനം- രക്തദാന ദിനം. സാമൂഹ്യസേവനം എന്ന നിലയിൽ നാം ചെയ്യേണ്ട രക്തദാനം അറിവില്ലായ്മ കൊണ്ടും ഭയം കൊണ്ടും പലരും ചെയ്യാറില്ല. എന്നാൽ അതിൽ നിന്ന് വ്യത്യസ്തനാകുകയാണ് ജയറാം എന്ന മഹാനടൻ. രക്തം ദാനം ചെയ്യാൻ മടിക്കുന്ന ഇന്നത്തെ സമൂഹത്തിനു നേർവഴി കാണിച്ചു കൊടുക്കുകയാണ് ഈ നടൻ.

ഇന്നത്തെ മറ്റു ഫാൻസ്‌ അസോസിയേഷനിൽ നിന്ന് വ്യത്യസ്തമായി പാവപ്പെട്ടവർക്ക് ഒരു കൈ താങ്ങുമായിട്ടാണ് ജയറാം ഫാൻസ്‌ അസോസിയേഷൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. നടൻ ജയറാമിന്റെ നേതൃത്വത്തിൽ ജയറാം ബ്ലഡ്‌ ഡൊണേഷൻ ഫൗണ്ടേഷൻ എന്ന പേരിൽ സംഘടന രൂപീകരിക്കുകയും രക്ത ദാതാക്കളെ കണ്ടെത്തി രോഗികൾക്ക് തികച്ചും സൗജന്യമായി രക്തം എത്തിച്ചുകൊടുക്കുകയുമാണ് ഈ ഫാൻസ്‌ അസോസിയേഷൻ. രോഗികളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ യാതൊരു പ്രതിഫലവും വാങ്ങാതെയാണ് സംഘടന പ്രവർത്തിച്ചു പോരുന്നത്.

ഇതിനകം തന്നെ കേരളത്തിലെ പല പ്രമുഖ ആശുപത്രികളിലായി 1000 ൽ പരം രോഗികൾക്ക് രക്തം ദാനം ചെയ്യപ്പെട്ടു. 2014 മധ്യത്തോട് കൂടി ജയറാം എന്ന നടനെ സ്നേഹിക്കുന്ന ഒരു പറ്റം ആൾക്കാരുടെ കൂട്ടായ്മയിൽ തുടങ്ങി വച്ച ഈ പ്രസ്ഥാനം ഇപ്പോൾ കേരളം മുഴുവനും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ കൂട്ടായ്മയുടെ ഉദ്ധേശ ശുദ്ധി മനസ്സിലാക്കിക്കൊണ്ട് സിനിമാലോകത്തെ പല പ്രമുഖ സിനിമ പ്രവർത്തകരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ സംഘടനയുടെ പ്രവർത്തനം ഫേസ്ബുക്കിലൂടെയും മറ്റു സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഒട്ടനവധി ആൾക്കാരാണ് ഈ സംഘടനയിൽകൂടി രക്തം ദാനം ചെയ്യുന്നത്. മാത്രമല്ല ഈ സംഘടനയുടെ ഉദ്ദേശശുദ്ധി മനസിലാക്കികൊണ്ട് കേരളത്തിന് പുറത്തേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ജനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്. കൂടാതെ കേരളത്തിലെ പല സ്ഥലങ്ങളിലും ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ രക്ത ദാന ബോധവല്ക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു വരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button