ന്യൂഡല്‍ഹി: പ്ലസ്ടുവില്‍ മോഡറേഷന്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതുസംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സി.ബി.എസ്.ഇ സംസ്ഥാന ബോര്‍ഡുകളുടെ യോഗം വിളിച്ചുചേര്‍ക്കും.
നിലവില്‍ മോഡറേഷനില്‍ സംസ്ഥാനങ്ങള്‍ പിന്തുടരുന്ന രീതി കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് മോഡറേഷനെ സംബന്ധിച്ച് ഒരു ഏകീകൃത നയം നടപ്പാക്കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. മോഡറേഷനെ തുടര്‍ന്ന് പരീക്ഷാ നിലവാരം താഴോട്ട് പോകുന്നതായുള്ള ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
Post Your Comments