യുപി/ സംബാൽ : മുത്തലാഖിലൂടെ ഭാര്യയെ മൊഴി ചൊല്ലിയ ആളിന് സമുദായ പഞ്ചായത്ത് രണ്ടു ലക്ഷം രൂപ പിഴയിട്ടു.കൂടാതെ യുവതിക്ക് മെഹർ ഇനത്തിൽ 60000 രൂപ കൂടി നൽകണമെന്നും വിധിക്കുകയുണ്ടായി. പത്തു ദിവസം മുന്പ് മാത്രം വിവാഹം കഴിഞ്ഞ ഇരുപതുകാരിയായ യുവതിയെ ആണ് നാല്പത്തഞ്ചുകാരനായ ഭർത്താവ് മൊഴി ചൊല്ലിയത്.ദമ്പതികൾ തമ്മിലുള്ള വഴക്കിനിടെയാണ് ഇയാൾ ഒറ്റയിരുപ്പിൽ മൂന്നു തലാഖ് ചൊല്ലി ഭാര്യയെ മൊഴി ചൊല്ലിയത്.
കൂടാതെ ഭാര്യയോട് മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങാനും ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ സമുദായ പഞ്ചായത്തിനെ സമീപിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഭർത്താവിന്റെ ഭാഗത്താണ് തെറ്റെന്നു കണ്ടുപിടിച്ച പഞ്ചായത്ത് പിഴ വിധിക്കുകയായിരുന്നു.റായ്‌സതി മേഖലയിൽ ഖലീലുൽ ഉലൂം മദ്രസയിൽ നടന്ന പഞ്ചായത്തിൽ 52 ഗ്രാമങ്ങളിൽ നിന്നുള്ള അംഗങ്ങളും പങ്കെടുത്തു.
Post Your Comments