ഛണ്ഡിഗഡ്: മയക്കുമരുന്ന് വേട്ടയില്‍ വിദഗ്ധനായ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തു. ഇന്ദ്രജിത്ത് സിങ് എന്ന ഇന്‍സ്പെക്ടറെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് നടത്തിയ പരിശേധനയില്‍ മയക്കുമരുന്നിന് പുറമേ ആയുധങ്ങള്‍, പണം എന്നിവയും പിടിച്ചെടുത്തു.
മൂന്ന് കിലോ സ്മാക്, നാല് കിലോ ഹെറോയിന്‍, ഇറ്റാലിയന്‍ നിര്‍മിത തോക്കുകള്‍, എകെ 47 തോക്ക്, 400 തിരകള്‍, 16 ലക്ഷം രൂപ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്. കപൂര്‍ത്തലിലെ കുറ്റാന്വേഷണ ഏജന്‍സിയുടെ ചുമതല വഹിച്ചുവരികയായിരുന്നു ഇന്ദ്രജിത്ത് സിങ്.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ മയക്കുമരുന്ന് വേട്ട സംബന്ധ്ച്ച് പരിശോധന നടത്തിയതില്‍ നിന്നാണ് കേസുകളില്‍ ഇന്ദ്രജിത്ത് സങ്ങിന്റെ പങ്ക് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് തെളിവുകള്‍ ലഭിക്കുന്നത്. 2013 -14 കാലത്ത് ഇന്ദ്രജിത്ത് വിലയ അളവില്‍ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ കേസുകള്‍ സ്വയം അന്വേഷിച്ച ഇയാള്‍ മിക്ക പ്രതികളെയും വെറുതെ വിടുകയായിരുന്നു.
സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്ന് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് മേധാവി പ്രതികരിച്ചു. എന്നാല്‍ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശ പ്രകാരമായിരുന്ന അറസ്റ്റെന്ന് ഇന്ദ്രജിത്തിന്റെ കുടുംബം ആരോപിച്ചു.
കോടതിയില്‍ ഹാജരാക്കിയ ഇന്ദ്രജിത്ത് സിങ്ങിനെ ജൂണ്‍ 19 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Post Your Comments