Latest NewsNewsIndia

ബിജെപി നേതാവിന് സുരക്ഷ നൽകാൻ കോൺഗ്രസ് എം എൽ എ കേന്ദ്രത്തോടഭ്യർത്ഥിച്ചു

അഗർത്തല: ത്രിപുരയിൽ ബിജെപി നേതാവിന് സുരക്ഷ നൽകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് അഭ്യർത്ഥിച്ച് കോൺഗ്രസ് എം എൽ എ. കോൺഗ്രസ് എം എൽ എ രത്തൻ ലാൽ നാഥ്‌ ആണ് ബിജെപി നേതാവായ സുനിൽ ദിയോധറിന് വേണ്ടി രംഗത്തെത്തിയത്.

മയക്കുമരുന്ന് കടത്തുകാരും സാമൂഹ്യവിരുദ്ധരുമായ ചിലർ സുനിലിനെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതായി തനിക്കു വിവരം ലഭിച്ചെന്നും അതിനാലാണ് കേന്ദ്രത്തോട് ഈ അഭ്യർത്ഥനയെന്നും രത്തൻ ലാൽ നാഥ്‌ പറഞ്ഞു. ബിജെപി പ്രസിഡന്റ് അമിത് ഷായെ ത്രിപുരയിൽ വ്വന്നപ്പോൾ സന്ദർശിച്ചതിനു കോൺഗ്രസിൽ നിന്നും താക്കീത് നേരിട്ട നേതാവാണ് രത്തൻ ലാൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button