അഗർത്തല: ത്രിപുരയിൽ ബിജെപി നേതാവിന് സുരക്ഷ നൽകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് അഭ്യർത്ഥിച്ച് കോൺഗ്രസ് എം എൽ എ. കോൺഗ്രസ് എം എൽ എ രത്തൻ ലാൽ നാഥ് ആണ് ബിജെപി നേതാവായ സുനിൽ ദിയോധറിന് വേണ്ടി രംഗത്തെത്തിയത്.
മയക്കുമരുന്ന് കടത്തുകാരും സാമൂഹ്യവിരുദ്ധരുമായ ചിലർ സുനിലിനെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതായി തനിക്കു വിവരം ലഭിച്ചെന്നും അതിനാലാണ് കേന്ദ്രത്തോട് ഈ അഭ്യർത്ഥനയെന്നും രത്തൻ ലാൽ നാഥ് പറഞ്ഞു. ബിജെപി പ്രസിഡന്റ് അമിത് ഷായെ ത്രിപുരയിൽ വ്വന്നപ്പോൾ സന്ദർശിച്ചതിനു കോൺഗ്രസിൽ നിന്നും താക്കീത് നേരിട്ട നേതാവാണ് രത്തൻ ലാൽ.
Post Your Comments