അബുദാബി : യു.എ.യിലെ ചോക്കലേറ്റുകള്‍ക്ക് ബാക്ടീരിയയുടെ ഭീതി വേണ്ടെന്ന് യു.എ.ഇ മന്ത്രാലയം അറിയിച്ചു. യുഎഇയിലെ ചോക്കലേറ്റുകള്‍ സുരക്ഷിതമാണ്. രാജ്യാന്തര ചോക്കലേറ്റ് നിര്‍മാതാക്കളായ മാര്‍സ് ഗാലക്സി ബാര്‍, മാള്‍ട്ടെസേഴ്സ് ടീസേഴ്സ്, മിന്‍സെട്രല്‍സ് തുടങ്ങിയ ചോക്കലേറ്റുകള്‍ സല്‍മോനെല്ലാ ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന ഭീതിയെ തുടര്‍ന്നു ബ്രിട്ടന്‍, അയര്‍ലന്‍ഡ് വിപണികളില്‍നിന്നു പിന്‍വലിച്ചതിനെ തുടര്‍ന്നാണ് യുഎഇ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.
പരിസ്ഥിതി മന്ത്രാലയം മാര്‍സ് കമ്പനി അധികൃതരുമായി ബന്ധപ്പെട്ടുവെന്നും ബ്രിട്ടനില്‍ നിന്നോ അയര്‍ലന്‍ഡില്‍ നിന്നോ ഇത്തരം ചോക്കലേറ്റുകള്‍ യുഎഇയിലേക്ക് ഇറക്കുമതി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കിയെന്നും മന്ത്രാലയത്തിന്റെ ഭക്ഷ്യസുരക്ഷാ വിഭാഗം ഡയറക്ടര്‍ അറിയിച്ചു.
Post Your Comments