കൊച്ചി: ശ്രീവത്സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് മുന്‍മന്ത്രിയെന്ന്‍ ആരോപണവുമായി സിപിഐ. ശ്രീവത്സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് യുഡിഎഫ് നേതാക്കളെന്ന ആരോപണവുമായി സിപിഐ. ഹരിപ്പാട് ഭൂമി വാങ്ങിക്കൂട്ടാൻ യുഡിഎഫ് നേതാക്കൾ സഹായം ചെയ്തു. അന്യസംസ്ഥാനങ്ങളിൽ ബന്ധമുള്ള മുന്‍മന്ത്രിയും സഹായിച്ചു.
നിരവധി ഭൂമിയിടപാടുകള്‍ക്ക് മുന്‍മന്ത്രി ഇടനിലക്കാരനെപ്പോലെ പ്രവര്‍ത്തിച്ചെന്നും സമഗ്ര അന്വേഷണം വേണമെന്നും സിപിഐ നേതാവ് ടി ജെ ആഞ്ചലോസ് ആരോപിച്ചു. അതിനിടെ ശ്രീവത്സം സ്ഥാപനങ്ങളിലെ പരിശോധനയില്‍ പത്ത് കോടിയുടെ ഭൂമിയിടപാടിന്റെ രേഖകൾ കണ്ടുകിട്ടി .
ആദായനികുതി വകുപ്പിന്റെ പരിശോധനയിലാണ് ഇവ ലഭിച്ചത്. സ്ഥാപനവുമായി ബന്ധമുള്ള മറ്റു ചിലരിലേക്കും അന്വേഷണം നീണ്ടേക്കും. ഹരിപ്പാട് സ്വദേശിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 11 ലക്ഷം രൂപ കണ്ടെടുത്തു. ശ്രീവത്സം ഗ്രൂപ്പ് വിദേശ പണമിടപാട് നടത്തിയതിന്‍റെ തെളിവുകൾ ഇതുവരെ കിട്ടിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
Post Your Comments