
ദോഹ: സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാന്‍ സജ്ജമാണെന്ന് ഖത്തര്‍. വിലക്കിനേത്തുടര്‍ന്ന് വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് അറിയാം. എന്നാല്‍ അത്തരം വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് തങ്ങള്‍ക്ക് ഉണ്ടെന്ന് ഖ്ത്തര്‍ ധനമന്ത്രി അലി ഷരീഫ് അല്‍ എമാദി പറഞ്ഞു.
ഖത്തറിന്റെ വിദേശ വരുമാനത്തില്‍ ജിഡിപിയേക്കാള്‍ 250 ശതമാനത്തിന്റെ വര്‍ധനവുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങള്‍ ഖത്തറിനെതിരെ നിലപാടെടുത്തപ്പോള്‍ അത് ഖത്തര്‍ വിപണിയെ തെല്ലൊന്നുലച്ചെന്ന് സമ്മതിച്ച ധനമന്ത്രി എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതിയില്‍ നിന്ന് രാജ്യം കരകയറിയെന്നും പറയുകയുണ്ടായി. ജനജീവിതം സാധാരണ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിനോടുള്ള നിലപാട് മയപ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്ക, ജര്‍മനി, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.
Post Your Comments