
ന്യൂഡല്‍ഹി: ഗംഗാനദിയെ മലിനമാക്കുന്നവര്‍ക്കായി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ. ഇതിനായുള്ള പുതിയ നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ള ബില്ലിന്റെ കരട് കേന്ദ്ര സമിതി തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്. ഗംഗ ദേശീയ നദി ബില്‍ 2017 എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്.
ഈ ബില്ല് അനുസരിച്ച് ഗംഗാനദിയിലെ ജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസ്സമുണ്ടാക്കുക, നദീതടത്തില്‍ കുഴികളുണ്ടാക്കുക, അനുവാദമില്ലാത്ത ജട്ടികള്‍ നിര്‍മിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിയമലംഘനത്തിന്റെ പട്ടികയില്‍ വരും.
ഗംഗാനദിയെ ഒരു ജീവിക്കുന്ന അസ്തിത്വമായി ഉത്തരാഘണ്ഡ് ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. ഇതോടെ വ്യക്തിയുടെ അവകാശാധികാരങ്ങള്‍ ഗംഗാനദിക്ക് ലഭ്യമാകും.ഇതിന്റെ ഭാഗമായാണ് നദീസംരക്ഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് നിയമനിര്‍മാണവും നടത്തുന്നത്.
ഗംഗാനദിയില്‍നിന്ന് ഒരു കിലോമീറ്റര്‍ വരെയുള്ള പോഷക നദികളടക്കമുള്ള പ്രദേശങ്ങള്‍ ‘ജലസംരക്ഷിത മേഖല’യായി പ്രഖ്യാപിക്കണമെന്നും ബില്ലിന്റെ കരട് തയ്യാറാക്കിയ ജസ്റ്റിസ് ഗിരിധര്‍ മാളവ്യ അധ്യക്ഷനായ സമിതി ശുപാര്‍ശചെയ്യുന്നു.
Post Your Comments