മുംബൈ: പബ്ലിക് ടോയിലറ്റിനുള്ളിൽ ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തി. മുംബൈയിലാണ് സംഭവം. കുഞ്ഞിനെ മൂത്രപ്പുരയിൽ ഒരു യുവതിയാണ് കണ്ടെത്തിയത്. ശരിയായ ചികിത്സ നൽകിയതിന് ശേഷം കുട്ടിയെ ചൈൽഡ് കെയർ സെന്ററിൽ ഏൽപ്പിച്ചു.
കുഞ്ഞിനെ കണ്ടെത്തിയ യുവതി സ്വന്തം വീട്ടുകാരെയും പോലീസുകാരെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്. കുട്ടിയുടെ അമ്മ തന്നെയാണ് കൂരകൃത്യം ചെയ്‌തതെന്നാണ് പോലീസിന്റെ നിഗമനം. കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
Post Your Comments