Latest NewsIndiaNews

പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭഛിദ്രത്തെ തുടർന്ന് മരിച്ചു

ഹൈദരാബാദ്: മാനസിക രോഗിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തെ തൂടർന്ന് ഗർഭിണിയായി. തുടർന്ന് ബന്ധുക്കൾ പഞ്ചായത്ത്   നിർദ്ദേശപ്രകാരം പെൺകുട്ടിയെ അബോര്ഷന് വിധേയയാക്കി. അതിനെത്തുടർന്നുള്ള അണുബാധയിൽ പെൺകുട്ടി മരണമടഞ്ഞു. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം. ചെന്നകേശവ്‌ എന്ന 24 കാരണാണ് പെൺകുട്ടിയെ നിരവധി പ്രാവശ്യം പീഡനത്തിന് വിധേയയാക്കിയത്.

പെൺകുട്ടിയുടെ മാനസികാസ്വാസ്ഥ്യം മുതലെടുത്ത് ഇയാൾ പീഡിപ്പിക്കുകയായിരുന്നു.പെൺകുട്ടി ഗർഭിണിയായപ്പോൾ പഞ്ചായത്തിന്റെ മുന്നിൽ രക്ഷിതാക്കൾ എത്തുകയായിരുന്നു. ഒന്നുകിൽ ചെന്നകേശവ്‌ പെൺകുട്ടിയെ വിവാഹം കഴിക്കണം ഇല്ലെങ്കിൽ പെൺകുട്ടിക്ക് 40000 രൂപ നഷ്ടപരിഹാരവും അബോര്ഷനും നടത്തണം എന്ന് പഞ്ചായത്തു വിധിച്ചു. തുടർന്ന് ചെന്നകേശവിന്റെ മാതാവും മറ്റും ചേർന്നാണ് പെൺകുട്ടിയ ആശുപത്രിയിൽ ചേർത്തത്.

സൗകര്യങ്ങൾ കുറവായ ഒരു ചെറിയ പ്രൈവറ്റ് ആശുപത്രിയിലാണ് ഇവർ പെൺകുട്ടിയെ കൊണ്ടുപോയത്.അഞ്ചുമാസം ഗർഭിണിയായ പെൺകുട്ടിക്ക് ആശുപത്രിയിൽ അബോര്ഷന് നടത്തിയെങ്കിലും പെൺകുട്ടിയുടെ നില വഷളാവുകയായിരുന്നു.തുടർന്ന് വീണ്ടും പെൺകുട്ടിയെ ഖമ്മം സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

എന്നാൽ അനിയന്ത്രിതമായ ബ്ലീഡിങ് പെൺകുട്ടിയുടെ ആരോഗ്യ നില വഷളാക്കിയിരുന്നു. അണുബാധയും കൂടിയായപ്പോൾ പെൺകുട്ടിയെ രക്ഷിക്കാൻ ഇവർക്ക് സാധിച്ചില്ല. പ്രതിയുടെ മേൽ പോക്സോ നിയമപ്രകാരം കേസെടുത്തതായും പെൺകുട്ടിക്ക് അബോര്ഷന് നടത്തിയ ആശുപത്രിയുടെ ലൈസൻസും മറ്റും നിരീക്ഷിച്ചു വരികയാണെന്നും  ഖമ്മം എസ് ഐ പവൻകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button