Life Style

നമ്മൾ കുട്ടികളോട് ഒരിക്കലും പറഞ്ഞുകൂടാത്ത 5 കാര്യങ്ങൾ

ഒരിക്കലും കുട്ടികളെ അവരുടെ സഹോദരനോ, സഹോദരിയോ, മറ്റു കുട്ടികളെയോ വെച്ച് ഒരിക്കലും താരതമ്യം ചെയ്യരുത്. അവന്‍ അല്ലെങ്കില്‍ അവള്‍ എത്ര നല്ല കുട്ടിയാണ് , ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒരിക്കലും നിങ്ങളുടെ കുട്ടികളോട് പറയരുത്. ഇത് നിങ്ങളുടെ കുട്ടികള്‍ക്ക് അവരോട് അസൂയയും അതോടൊപ്പം സ്വയം ഉള്‍വലിയലും ഉണ്ടാക്കുന്നു. കൂടാതെ കുട്ടികൾക്ക് ഭാരം കൂടുന്നുവെന്ന് അവരോട് പറയരുത്. ആഹാരത്തിന്റെ അളവ് കുറയ്ക്കാനും ആത്മവിശ്വാസം നഷ്ടപ്പെടാനും ഇത് കാരണമാകും.

നിങ്ങൾ അവരെ വിട്ടുപിരിയുമെന്നു ഒരിക്കലും പറയാതിരിക്കുക .അവർ സ്നേഹിക്കപ്പെടുന്നില്ല എന്ന് തോന്നുന്ന രീതിയിലും അവരോട് സംസാരിക്കരുത്. കുട്ടിയുടെ ആത്മവിശ്വാസം ഒരിക്കലും തകർക്കരുത്. കുട്ടികളുടെ സ്വഭാവത്തെ അമ്മയുടേതോ അച്ഛന്റെയോ തെറ്റായ സ്വഭാവവുമായി താരതമ്യപ്പെടുത്തി ചിത്രീകരിക്കരുത്. കുട്ടികളാകുമ്പോള്‍ തെറ്റുകള്‍ സംഭവിക്കും. എന്നാല്‍ എല്ലാ കാര്യത്തിനും ആവശ്യമില്ലാതെ കുട്ടികളെ ശിക്ഷിക്കുന്നത് നല്ല കാര്യമല്ല. അവര്‍ ചെയ്യുന്ന തെറ്റുകളെ പറഞ്ഞ് തിരുത്താവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button