Latest NewsIndiaNews

ലഹരി ഉൽപന്നങ്ങളുടെ വില്‍പ്പന : ഇടപാടുകാരനെ കൈ കാലുകള്‍ അറുത്തു കൊലപ്പെടുത്തി (വീഡിയോ)

ചണ്ഡീഗഢ്: ലഹരി ഉൽപന്നങ്ങളുടെ ഇടപാട് കേസിൽ തടവ് ശിക്ഷ കഴിഞ്ഞ് നാട്ടിലിറങ്ങിയ യുവാവിനെ ആൾകൂട്ടം കൈ കാലുകൾ അറുത്തു കൊലപ്പെടുത്തി. ഏഴ് മാസങ്ങൾക്ക് മുമ്പേ യുവാവിനോട് നാട് വിട്ട് പോകാൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബ് ബാത്തിണ്ട ജില്ലയിലെ വിനോദ് കുമാർ (25) ആണ് കൊല്ലപ്പെട്ടത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജയിൽ ശിക്ഷ കഴിഞ്ഞ് ഇയാൾ തിരികെയെത്തിയപ്പോൾ ആൾകൂട്ടം വളഞ്ഞിട്ട് യുവാവിനെ മർദ്ദിക്കുകയും കൈ കാലുകൾ വെട്ടിമാറ്റുകയും ചെയ്തു. കണ്ടു നിന്നവർ അക്രമികളെ തടയുന്നതിന് പകരം ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയാണ് ചെയ്തത്.

ലഹരി ഉൽപന്നങ്ങളുടെ വിൽപന പതിവാക്കിയ യുവാവിനെതിരെ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കൃത്യത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. പിന്നീട് ദൂരെയുള്ള മറ്റൊരു ആശുപത്രിയിൽ യുവാവിനെ എത്തിച്ചെങ്കിലും രക്തം വാർന്ന് യുവാവ് മരിക്കുകയായിരുന്നു. സംഭവത്തിൽ അക്രമികൾക്കെതിരെ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button