KeralaLatest NewsNews

സംസ്ഥാനത്ത് വിജിലൻസ് നിരീക്ഷണത്തിലുള്ള സർക്കാർ വകുപ്പുകൾ ഇവയൊക്കെ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ വകുപ്പുകൾ വിജിലൻസ് നിരീക്ഷണത്തിൽ. 18 സർക്കാർ വകുപ്പുകളാണ് വിജിലൻസ് നിരീക്ഷിക്കുന്നത്. ജനങ്ങൾ ഏറെ ആശ്രയിക്കുന്നതും നിരന്തരം അഴിമതി ആക്ഷേപം ഉയരുന്നതുമായ വകുപ്പുകളാണ് നിരീക്ഷിക്കുന്നത്. പരിപാടിയെ സർക്കാരിന്റെ ‘മൂന്നാം കണ്ണ്’ എന്നാണു വിശേഷിപ്പിക്കുന്നത്. പ്രവർത്തനം മെച്ചപ്പെടുത്താനാണ് ഇതു ചെയ്യുന്നതെങ്കിലും അഴിമതി തുടച്ചുനീക്കുകയാണു പ്രധാന ലക്ഷ്യമെന്നു വിജിലൻസ് ഉന്നതർ പറഞ്ഞു.

വനം, ആരോഗ്യം, റവന്യു, സിവിൽ സപ്ലൈസ്, തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ്, മോട്ടോർ വാഹനം, പട്ടികജാതി–വർഗം, എക്സൈസ്, ഭക്ഷ്യസുരക്ഷ, മരാമത്ത്, മൈനിങ് ആൻഡ് ജിയോളജി, ലീഗൽ മെട്രോളജി, ജലവിഭവം, തുറമുഖം, അളവു തൂക്കം, ടൂറിസം, ദേവസ്വം ബോർഡ് എന്നീ വകുപ്പുകളാണ് നിരീക്ഷണത്തിലുള്ളത്. 18 വകുപ്പുകളിലെയും ഓഫിസുകളിൽ ഒന്ന് വിജിലൻസ് എസ്പിമാർ, ഡിവൈഎസ്പിമാർ, ഇൻസ്പെക്ടർമാർ എന്നിവർ ആഴ്ചയിൽ ഒരിക്കൽ സന്ദർശിക്കണമെന്നാണു നിർദേശം. അവിടെ വിവിധ ആവശ്യത്തിന് എത്തുന്നവരുമായി സംസാരിച്ചു പ്രശ്നങ്ങൾ മനസ്സിലാക്കണം.

കൈക്കൂലി നൽകാത്തതിന്റെ പേരിൽ ആരെങ്കിലും സേവനം നിഷേധിക്കുകയാണെന്നു ബോധ്യപ്പെട്ടാൽ ഓഫിസിൽ കയറി പരിശോധിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ വിജിലൻസ് യൂണിറ്റ് മേധാവികൾക്കു നിർദേശം നൽകി. അഴിമതിയുടെ തോതു കണക്കാക്കിയല്ല 18 വകുപ്പുകൾ തിരഞ്ഞെടുത്തതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ മുൻകാല അഴിമതിയിലൂടെ കുപ്രസിദ്ധി നേടിയ വകുപ്പുകളാണ് ഇതിൽ ഭൂരിപക്ഷവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button