ദുബായ്: തങ്ങളുടെ പരിധിയിൽ ആകാശപാതയിൽ വിമാനങ്ങൾക്ക് പറക്കാൻ നിയന്ത്രവുമായി യുഎഇ. ജെറ്റ് എയർവേയ്‌സ്, എയർ ഇന്ത്യ എക്‌സ്പ്രസ്, ഖത്തർ എയർവേയ്‌സ് , ഇൻഡിഗോ എന്നീ വിമാനസർവീസുകളെ ഈ തീരുമാനം ബാധിച്ചേക്കും. ഒരു അറിയിപ്പുണ്ടാകുന്നത് വരെ യുഎഇ ആകാശപാതയിൽ കൂടി ഖത്തർ വിമാനങ്ങൾക്ക് സഞ്ചരിക്കാനാകില്ല.
എന്നാൽ ഇറാൻ, പേർഷ്യൻ, ഗൾഫ്, ദോഹ എന്നിവിടങ്ങളിൽ കൂടി വിമാനം വഴിതിരിച്ചുവിടാനാകും. ഇത് ദൂരവും യാത്രാച്ചിലവും വർധിപ്പിക്കും. തിങ്കളാഴ്ചയാണ് സൗദിയും ബഹ്റൈനും യുഎയിയുമടക്കം എട്ട് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ നയതന്ത്ര ബന്ധം വിഛേദിച്ചത്. ബുധനാഴ്ച മൌറിത്താനിയായും ബന്ധം വിഛേദിക്കുകയുണ്ടായി.
Post Your Comments