തിരുവനന്തപുരം: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് തുറന്ന ബാറുകൾ അടച്ച് സർക്കാർ നല്ലകുട്ടി ആവുന്നു. കണ്ണൂര്‍-കുറ്റിപ്പുറം പാതയിലെ തുറന്ന പതിമൂന്ന് ബാറുകളും അടച്ചതായി എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് പറഞ്ഞു. ഈ ബാറുകള്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് തുറന്നതെന്നും സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറികടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയപാതയല്ലെന്ന വിജ്ഞാപനം കാണിച്ചാണ് കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം ജില്ലകളിലെ 13 ബാറുടമകള്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് സമ്പാദിച്ചത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ ബാറുകളെല്ലാം കഴിഞ്ഞ ദിവസം മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
Post Your Comments