ബെംഗളൂരു : ഭീമന്‍ റോക്കറ്റ് ജിഎസ്എല്‍വി മാര്‍ക്ക് 3 യിലെ ക്യാമറയില്‍ നിന്നുള്ള രംഗങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടു. 640 ടണ്‍ ഭാരമുള്ള മാര്‍ക്ക് 3 റോക്കറ്റിനെ ബാഹുബലി റോക്കറ്റ് എന്നായിരുന്നു നവമാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. മാര്‍ക്ക് 3 ഭൂമിയില്‍ നിന്ന് പുറപ്പെടുന്നതും ഭ്രമണപഥത്തിലെത്തിയ ശേഷം ജിസാറ്റ് ഉപഗ്രഹവുമായി വേര്‍പ്പെടുന്നതുമെല്ലാം ഐഎസ്ആര്‍ഒ പുറത്തു വിട്ട ദൃശ്യങ്ങളില്‍ കാണാം.
തദ്ദേശീയമായ വികസിപ്പിച്ചെടുത്ത ജിഎസ്എല്‍വി റോക്കറ്റ് വിക്ഷേപണം വിജയകരമായതോടെ ഭാരമേറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണ രംഗത്തും ഇന്ത്യ സ്വയംപര്യാപ്തത നേടിക്കഴിഞ്ഞു. ഭാരമേറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനായി ഫ്രാന്‍സിനേയും നാസയേയുമായിരുന്നു നേരത്തെ ഇന്ത്യ ആശ്രയിച്ചിരുന്നത്. 850 കോടി വരെയാണ് ഇത്തരമൊരു വിക്ഷേപണത്തിനായി ഐഎസ്ആര്‍ഒയ്ക്ക് ചിലവായിരുന്നത്.
Post Your Comments