തൃശൂർ: ഇന്ത്യൻ കോഫി ഹൗസ് തൊഴിലാളി സമരം സംബന്ധിച്ച കേസിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്സ് കോ–ഓപറേറ്റിവ് സൊസൈറ്റി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയതിനെതിരെ തൊഴിലാളികൾ ഹർജി നൽകിയിരിക്കുന്നു. ഇന്ത്യൻ കോഫി ഹൗസുകൾ നിയന്ത്രിക്കുന്നത് ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്സ് കോ–ഓപറേറ്റിവ് സൊസൈറ്റിയാണ്.
ഹർജി ഹൈക്കോടതി പരിഗണിച്ചു. ഇന്നും വാദം തുടരും. ഭരണസമിതി പിരിച്ചുവിട്ട ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള ഹർജിയാണ് പരിഗണിക്കുന്നത്. ഈ ഉത്തരവ് റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. മൂന്നു മാസം മുൻപ് സമർപ്പിച്ച ഹർജി ഇപ്പോഴാണു പരിഗണിക്കുന്നത്.
Post Your Comments