KeralaLatest NewsNews

വാളയാർ സഹോദരിമാരുടെ മരണം; പോലീസ് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: വാളയാർ അട്ടപ്പള്ളത്തു മരിച്ച പതിമൂന്നും ഒൻപതും വയസുള്ള സഹോദരിമാർ മരിച്ച കേസില്‍ പോലീസ് റിപ്പോര്‍ട്ട് പുറത്ത്. സഹോദരിമാർ ആത്മഹത്യ ചെയ്തതതാണെന്ന് പോലീസിന്റെ റിപ്പോർട്ട്.

കൊലപാതകമെന്ന് സ്ഥിരീകരിക്കാന്‍ മതിയായ തെളിവില്ലെന്ന് ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ കമ്മീഷന് എസ്പി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. പെൺകുട്ടികളുടെ മരണം സംബന്ധിച്ച ഫോറൻസിക് പരിശോധനാഫലം കാത്തിരിക്കുകയാണെന്നും എസ്.പി വ്യക്തമാക്കി. കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വാളയാർ അട്ടപ്പള്ളത്ത് ജനുവരി 13ന്, 13 വയസ്സുള്ള പെൺകുട്ടിയെയും, മാർച്ച് നാലിന് ഒൻപത് വയസ്സുള്ള സഹോദരിയെയും വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ ക്രൂരമായ പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button